കർണാടകയില്‍ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു

കർണാടകയില്‍ ഡി.കെ. ശിവകുമാർ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു .മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവിലാണ് വ്യാഴാഴ്ച രാത്രിയോടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.ഏറെക്കാലമായി ഡി.കെ. ശിവകുമാർ കൈവശം വെച്ചിരുന്ന നിർണായകമായ ‘ബെംഗളൂരു വികസന’ വകുപ്പ് ഇത്തവണ കൃഷ്ണ ബൈര ഗൗഡയ്ക്ക് കൈമാറി. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ നിലനിർത്തിയിട്ടുണ്ട്.മുതിർന്ന നേതാവും എട്ടുതവണ എംഎല്‍എയുമായ രാമലിംഗ റെഡ്ഢിക്ക് മേജർ, മീഡിയം ഇറിഗേഷൻ വകുപ്പുകളാണ് ലഭിച്ചത്. ബെംഗളൂരു വികസന വകുപ്പ് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന റെഡ്ഢി, തീരുമാനം വന്നതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിക്കുകയും രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പ് ലഭിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണം.

മറ്റ് പ്രധാന വകുപ്പുകള്‍:

പ്രിയങ്ക് ഖാർഗെ: ആഭ്യന്തരം, ഐടി & ബിടി, ഇ-ഗവേണൻസ്.

ജി. പരമേശ്വര (ഉപമുഖ്യമന്ത്രി): റവന്യൂ, കായിക വകുപ്പ്.

ഈശ്വർ ഖണ്ഡ്രെ: ഗ്രാമവികസനം, പഞ്ചായത്തീരാജ്.

ബിരതി സുരേഷ്: ഗതാഗതം.

യതീന്ദ്ര സിദ്ധരാമയ്യ: നഗരവികസനം (ബെംഗളൂരു ഒഴികെ).

യു.ടി. ഖാദർ: ആരോഗ്യം, കുടുംബക്ഷേമം.

പഴയ സർക്കാരിലെ പ്രധാന വകുപ്പുകള്‍ തന്നെ സതീഷ് ജാർക്കിഹോളി, കെ.എച്ച്‌. മുനിയപ്പ, എം.ബി. പാട്ടീല്‍ എന്നിവർ നിലനിർത്തിയിട്ടുണ്ട്. ബെംഗളൂരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വരാനിരിക്കെ, ബെംഗളൂരു വികസന വകുപ്പിനെ ചൊല്ലിയുള്ള തർക്കങ്ങള്‍ പാർട്ടിയില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...