വെള്ളിയാഴ്ച നിയമസഭ തുടങ്ങും മുൻപേ ഇന്നും നാളെയും നിർണായക തീരുമാനങ്ങൾ

വെള്ളിയാഴ്ച നിയമസഭ തുടങ്ങും മുൻപേ ഇന്നും നാളെയും നിർണായക തീരുമാനങ്ങൾ.നാളെ മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത.
പി.വി അൻവർ എംഎല്‍എ നല്‍കിയ പരാതികളിലും ആർ.എസ്.എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട്‌ സമർപ്പിക്കുന്നതോടെ എഡിജിപി എം.ആർ അജിത് കുമാറിന് സ്ഥാനചലനമുണ്ടായേക്കും. തൃശൂർ പൂരം കലക്കലില്‍ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും.

അൻവർ നല്‍കിയ പരാതികളിലെ അന്വേഷണത്തിന്റെ റിപ്പോർട്ട്‌ നാളെ സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം അജിത് കുമാർ ആർഎസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടുമുണ്ടാകും. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നടത്തിയ അന്വേഷണങ്ങളില്‍ അജിത് കുമാറിനെതിരായി കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. ഒപ്പം തുടർനടപടികള്‍ക്കുള്ള ശിപാർശയുമുണ്ടാകും. ഇത് മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാർ തെറിച്ചേക്കും.
സിപിഐയില്‍ നിന്നുള്ള സമ്മർദം കൂടിയാവുന്നതോടെ സ്ഥലംമാറ്റമെങ്കിലും മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരും. മറ്റൊന്ന്, തൃശൂർ പൂരം കലക്കലിലുള്ള ആഭ്യന്തര സെക്രട്ടറിയുടെ തുടരന്വേഷണ ശിപാർശയാണ്. ഡിജിപി തല അന്വേഷണമോ ക്രൈം ബ്രാഞ്ച് മേധാവിക്ക് ചുമതല നല്‍കിയുള്ള അന്വേഷണമോ ഉണ്ടാകാനാണ് സാധ്യത. ഇവിടെയും സിപിഐയുടെ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...