കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് ആയിരം കോടി കടമെടുക്കും

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക.

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടിയിരുന്നില്ല.

ഇതോടെയാണ് കെഎഫ്‌സിയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സഹായധനം നല്‍കുന്ന ഏജന്റ് എന്നനിലയില്‍ കെ.എഫ്.സി.ക്ക് പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പണം കടമെടുക്കുന്നത്.

എന്നാല്‍ എത്ര ശതമാനം പലിശയ്ക്കാണ് പണം കടമെടുക്കുന്നതെന്ന് വ്യക്തമല്ല.

നിലവില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ എല്ലാ മാസവും വിതരണം ചെയ്യുന്നുണ്ട്.

മുമ്പ് മുടക്കം വന്നതില്‍ നാലു ഗഡുക്കള്‍ കൊടുത്തുതീര്‍ക്കാന്‍ 3200 കോടി രൂപയോളം ആവശ്യമുണ്ട്.

Leave a Reply

spot_img

Related articles

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...