വയനാട്ടിൽ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വയനാട്ടിൽ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പെരിക്കല്ലൂരില്‍ തോട്ടയും മദ്യവും പിടിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്ന് ജോസ് നെല്ലേടത്ത് പറയുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ താന്‍ അഴിമതിക്കാരനെന്ന തരത്തില്‍ പ്രചാരണം നടന്നതായും തന്നെയും തന്റെ കുടുംബത്തേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുന്‍പായി ഷൂട്ട് ചെയ്ത ഈ വിഡിയോയില്‍ ജോസ് നെല്ലേടത്ത് പറയുണ്ട്.പെരിക്കല്ലൂരിലെ കള്ളക്കേസ് വിവാദവും അതില്‍ തനിക്ക് സംഭവിച്ച പിഴവും പറഞ്ഞുകൊണ്ടാണ് ജോസ് വിഡിയോ ആരംഭിക്കുന്നത്.

തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്ന് അറിയാതെ പൊലീസിന് അത് കൈമാറി. പ്രാഥമിക അന്വേഷണം നടത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്.മുന്‍പും ലഹരി മാഫിയയെക്കുറിച്ച് ഉള്‍പ്പെടെ താന്‍ ശരിയായ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്തവണ മാത്രം കൈമാറിയ വിവരം തെറ്റായിപ്പോയി. ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡയയില്‍ വ്യാപകമായ ആക്രമണമുണ്ടായെന്നും ജോസ് പറയുന്നു.തന്റെ മക്കളുടെ ഭാവി പോലും നശിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ജോസ് വിമര്‍ശിച്ചു. അനര്‍ഹമായി നാളിതുവരെ യാതൊന്നും കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. 50 ലക്ഷത്തോളം രൂപ ബാധ്യത തനിക്കുണ്ട്. എന്നിട്ടും താന്‍ ക്വാറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പ്രചാരണം നടക്കുന്നു. വ്യക്തിയെന്ന നിലയില്‍ താങ്ങാനാകുന്ന കാര്യങ്ങളല്ല ഇതൊന്നും. പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന പിന്തുണ തനിക്ക് ലഭിക്കുന്നില്ല. തന്നോട് അസൂയയുള്ള ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു. തന്നെയും കുടുംബത്തേയും തകര്‍ക്കാന്‍ നോക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ജോസ് നെല്ലേടത്ത് പറയുന്നതായി വിഡിയോയിലുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...