നൈജീരിയൻ ലഹരിക്കേസ്; പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും

നൈജീരിയൻ ലഹരിക്കേസിൽ വിദേശ ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം പൊലീസ് കണ്ടെടുത്തു. ലഹരി കേസിലെ പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും. മലപ്പുറം പുതുക്കോട് സ്വദേശി സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെന്ററൽ ജയിലിൽ ആണ് സിറാജ്.വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ പൊലീസ് ഹർജി സമർപ്പിക്കും.

2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്.ഈ വർഷം ഫെബ്രുവരി 16ന് സിറാജ് എംഡിഎംഎയുമായി പിടിയിലായത്.778 ഗ്രാം എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് സൈബർ സെല്ലുമായി നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു.

നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010 ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്.
ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല.ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്.നൈജീരിയൻ ലഹരി മാഫിയാ കേസിലെ പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചനയുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....