ചക്രവാതച്ചുഴി: ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാടിനു സമീപം ചക്രവാത ചുഴിയായി ദുര്‍ബലമായി. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

Leave a Reply

spot_img

Related articles

ആശുപത്രിയുടെ ലൈസൻസ് ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി

വയറിലെ കൊഴുപ്പ്നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി. ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കാഞ്ഞതിനാണ് ആക്കുളം...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്.ഇതിൽ സംശയിക്കുന്ന 8...

പാതിവില തട്ടിപ്പ് കേസ്, മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച്...

കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്.മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....