ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ഡി ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്. സായ് അധികൃതരും വേലമ്മാൾ സ്‌കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി സ്വീകരിച്ചു. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18-ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.