ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സി സി ടി വി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി സി ടി വി ക്യാമറകൾ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും മിന്നലിലും തകരാറിലായിരുന്നു.
ആലപ്പുഴ എച്ച് പി സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ്സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു.
ഇതിൽ സ്ട്രോംഗ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.
ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.