അമ്മ ഓടിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം.

കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളേജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്മി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കരണം മറിഞ്ഞു.

Leave a Reply

spot_img

Related articles

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കുന്നംകുളം ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടലിൽ കെ എസ്‌...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.നാലുവർഷം മുമ്പാണ്...

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു.പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുകൾക്ക് ഒപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ...