മഹാരാഷ്ട്രയില്‍ വിമതനായി മത്സരിച്ച്‌ വിജയിച്ച വിശാല്‍ പാട്ടീല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

സാംഗ്ലി മണ്ഡലത്തില്‍ നിന്നാണ് വിശാല്‍ വിജയിച്ചത്. ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് പിന്തുണ കത്ത് കൈമാറി.

ഡല്‍ഹിയില്‍ എത്തിയ വിശാല്‍ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു.വിശാല്‍ കൂടി പിന്തുണ നല്‍കിയതോടെ ഇന്ത്യ സഖ്യത്തിന്‍റെ അംഗസംഖ്യ 235 ആയി. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിക്കും വിശാല്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സാംഗ്ലിയില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് വിശാല്‍ പാട്ടീല്‍ പാര്‍ട്ടി വിട്ട് വിമതനായി മത്സരിച്ചത്. സ്വതന്ത്രനായി മത്സരിച്ച വിശാല്‍ ബിജെപിയുടെ സിറ്റിംഗ് എംപി സഞ്ജയ്കാക പാട്ടീലിനെയാണ് പരാജയപ്പെടുത്തിയത്

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...