യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ (400,000 ദിര്‍ഹം) നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. ആദ്യം 200,000 ദിര്‍ഹം ദിയാധനമായി നല്കിയ കേസില്‍ പിന്നീട് അധിക നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പരാതിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇതോടെ ആകെ 400,000 ദിര്‍ഹമാണ് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് ലഭിക്കുക.

