കാൽതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്, സംഭവം കോട്ടയം മാഞ്ഞൂരിൽ

കോട്ടയം മാഞ്ഞൂരിൽ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്. ഇരവിമംഗലത്ത് കിണറ്റിൽ വീണ കുഞ്ഞിനേയും അച്ഛനേയുമാണ് ഡിവൈഎഫ്ഐ നേതാവായ തോമസ്കുട്ടി രാജു രക്ഷപെടുത്തിയത്. പുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും മകളുമാണ് കാല് തെറ്റി കിണറ്റിൽ വീണത്. ഇരുവരും വീഴുന്നത് കണ്ടാണ് തോമസ്കുട്ടി ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയത്. കുട്ടിയെ രക്ഷിച്ച ശേഷം തോമസ്കുട്ടി മുക്കാൽ മണിക്കൂറോളം കിണറ്റിലെ കയറിൽ പിടിച്ചുകിടന്നു. ഫയർഫോഴ്സ് എത്തിയാണ് മൂന്ന് പേരേയും പിന്നീട് കരയ്ക്ക് എത്തിച്ചത്. ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....