“ഒരു ദിനമെങ്കിലും പൊരുതി നിന്നോർ
അവരെത്ര നല്ലവർ !
ഒരു നീണ്ട വർഷം പൊരുതി നിന്നോർ
അവരതിലേറെ നല്ലവർ !
എന്നാൽ മറക്കായ്ക,
ജീവിതം മുഴുവനും പൊരുതി നിന്നോർ
അവരത്രെ പോരിൻ്റെ
സത്തയും സാരവും ! “
യാത്രയാകുന്നത്
പോരാട്ടവീര്യത്തിൻ്റെ
സത്തയും സാരവുമാണ്.
പ്രിയ സഖാവേ,
വിട
സുനിൽ പി ഇളയിടം തൻ്റെ ഫേസ് ബുക്കിൽകുറിച്ച ഈ കവിതാശകലത്തിൽ പോരാട്ടത്തിൻ്റെ വിപ്ലവസൂര്യനെ അനുസ്മരിച്ചു.

