വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു

സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തില്‍ കാണില്ല. കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും പ്രശ്്‌നങ്ങളില്‍ വിഎസില്‍ ഇടപെടലുകള്‍ ചരിത്രമാണ്.

തണ്ണീര്‍ത്തടങ്ങളും വയലുകളുമാണ് മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളേയും നിലനിര്‍ത്തുന്നതും കാലാവസ്ഥയെ ക്രമീകരിക്കുന്നതും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ച, ജനകീയനായ നേതാവായിരുന്നു അദ്ദേഹം. അത്തരം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ലക്ഷ്യം നേടുകയും ചെയ്തതും ഓര്‍മിക്കട്ടെ.

പോരാട്ട വീഥികളിലേക്ക് വാര്‍ധക്യത്തില്‍ പോലും നടന്നു ചെല്ലുന്ന വിഎസിന്റെ സമരവീര്യം കേരളം മറക്കില്ല. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് ഇടപെട്ടിരുന്ന വിഎസ് രാഷ്ട്രീയക്കാര്‍ക്ക് ഒരു പാഠപുസ്തകമാണ്. മൂന്നാറിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ഇപ്പോഴും നമ്മുടെയെല്ലാം മനസിലുണ്ട്.

സിപിഎമ്മിന്റെ രൂപീകരണത്തില്‍ സാന്നിധ്യമായിരുന്ന വിഎസിന്റെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ കൂടി അവസാനമാണ്. കമ്മ്യുണിസ്റ്റ് പ്രസ്ഥനാത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനുമുണ്ടായ നഷ്ടത്തില്‍ ഞാനും പങ്കു ചേരുകയാണ്. വിഎസ് കൊളുത്തിയ ജ്വാല അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

സിപിഎമ്മിന്റെ രൂപീകരണത്തില്‍ സാന്നിധ്യമായിരുന്ന വിഎസിന്റെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ കൂടി അവസാനമാണ്. കേരളത്തിനും കമ്മ്യുണിസ്റ്റ് പ്രസ്ഥാനാത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനുമുണ്ടായ നഷ്ടത്തില്‍ ഞാനും പങ്കു ചേരുകയാണ്. വിഎസ് കൊളുത്തിയ ജ്വാല അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....