മോദിക്കെതിരേ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയിൽ.

കര്‍ണാടക രംഗപേട്ട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാള്‍ ഹൈദരാബാദിലെ കൂലിപ്പണിക്കാരനാണെന്നാണ് വിവരം.

അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് സൂപ്രണ്ട് ജി. സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുമാണ് മുഹമ്മദ് റസൂല്‍ വധഭീഷണി മുഴക്കിയത്.

ഇയാള്‍ ഭീഷണി മുഴക്കുന്ന വീഡിയോദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പ്രചരിച്ചതോടെ ശ്രീരാമസേന ജില്ലാ പ്രസിഡന്റ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെന്നും ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വീഡിയോയില്‍ ആദ്യം പറഞ്ഞിരുന്നത്.

ബി.ജെ.പി.യില്‍നിന്ന് പുറത്തുവരികയാണെങ്കില്‍ മോദിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.

കോണ്‍ഗ്രസ് സിന്ദാബാദ് എന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഇതിനുപുറമേ പ്രധാനമന്ത്രിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരേയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...