വിദേശവനിതയെ അപമാനിച്ചു

ട്രെയിൻയാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ജില്ല ​ലോട്ടറി ഓഫീസർ അറസ്റ്റിൽ.

ആലപ്പുഴ ജില്ലാ ഓഫിസറും തിരുവനന്തപുരം ​സ്വദേശിയുമായ പി. ക്രിസ്റ്റഫറിനെയാണ്​​(55) ആലപ്പുഴ റെയിൽവേ പൊലീസ്​ അറസ്​റ്റ്​ ചെയ്തത്​.

തിങ്കളാഴ്ച രാവിലെയാണ്​​​​ കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം-കോഴിക്കോട്​ ​ജനശതാബ്​ദി എക്സ്​പ്രസിൽ അടുത്ത സീറ്റിലിരുന്ന്​ യാത്രചെയ്ത വിദേശവനിതയെയാണ്​ അപമാനിച്ചത്​.

ഇവർ എറണാകുളത്ത്​ എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതിനൽകി.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ റെയിവേ സ്റ്റേഷൻ പരിധിയിലാണ്​ സംഭവം നടന്നതെന്ന്​ വ്യക്തമായി.

വൈകിട്ട്​ ഓഫീസിലെത്തിയ റെയിൽവേ പൊലീസ്​ ഇയാളെ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്​.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...