അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവ് എൻ.വി വൈശാഖനെ മടക്കിക്കൊണ്ടു വരാൻ തീരുമാനം

അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവ് എൻ.വി വൈശാഖനെ മടക്കിക്കൊണ്ടു വരാൻ തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ആണ് നിർദേശം. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയ വൈശാഖനെയാണ് മടക്കിക്കൊണ്ടു വരുന്നത്. നിർദേശം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചാൽ വൈശാഖനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഒരു വർഷം മുമ്പാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വൈശാഖിനെതിരെ പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ നടപടിയെടുത്തത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....