മധ്യ വയസ്കന്‍റെ ജീർണിച്ച മൃതദേഹം വീട്ടു മുറ്റത്ത്

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്‍റെ ജീർണിച്ച മൃതദേഹം വീട്ടു മുറ്റത്ത് കണ്ടെത്തി.

കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജീർണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. ഏതെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചു വലിച്ചതായും സംശയിക്കുന്നുണ്ട്.

കൂലിപ്പണിക്കാരനായ ബൈജുവിന്‍റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം.

ഒരാഴ്ചയായി ബൈജുവിനെക്കുറി

വിവരവുമില്ലായിരുന്നു. നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...