മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ഡൽഹി കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി.

രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഇ.ഡി, സി.ബി.ഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.

അദ്ദേഹത്തിന്‍റെ തിരുത്തൽ ഹരജികളും തള്ളിയിട്ടുണ്ട്.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.

ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

Leave a Reply

spot_img

Related articles

അച്ഛന്റെ കാറിടിച്ച്‌ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് മുള്ളേരിയ സ്വദേശികളായ ഹരിദാസ് ശ്രീവിദ്യ ദമ്ബതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.വൈകിട്ട് ഹരിദാസ് കാറുമായി പുറത്തിറങ്ങിയപ്പോഴാണ് അപകടം. വീടിലെ സമീപത്തെ ഇറക്കത്തില്‍ കാര്‍ കേടായി...

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

നിലവില്‍ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്‌ജി...

കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി

മൂന്നുപേര്‍ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാള്‍ ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.താമരശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍...

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു

ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു.രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്‌ഥലത്തായിരുന്നു അപകടം.ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.ഷെനിൻ്റെ രണ്ട് കൈകളും...