കേരളം മഴയിൽ കുളിക്കുമ്പോൾ, ഉത്തരേന്ത്യ കനത്ത ചൂടിൽ പൊള്ളുകയാണ്.
ഇതോടെ, ഉഷ്ണതരംഗത്തില്‍ മരണം 110 ആയി.
ആയിരത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിൽ ആണ്.
തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
ദില്ലി, പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരും എന്നാണ് അറിയിപ്പ്.
അതേസമയം, ദില്ലിയിൽ ജലക്ഷാമം ശക്തമായി തുടരുകയാണ്.
കഴിഞ്ഞ ഒന്നരദിവസത്തിനുള്ളിൽ 60 പേരുടെ മരണം ആണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ മരണം ഒഡീഷയിലാണ് റിപ്പോർട്ട് ചെയ്തത്.
46 പേരാണ് മരിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ അകപ്പെട്ട് വലയുകയാണ് ജനങ്ങൾ.