ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ‘ദീപ’ത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരവേയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്.

റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്.

ഒരാള്‍ താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു.

കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി.

ചെളിപുരണ്ട് അവശനായ ഭര്‍ത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു.

അതേ കാറില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയി’ലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.

സംസ്‌കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തില്‍.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...