സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ അന്വേഷണത്തില്‍ ഇ ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഇ ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.

‘മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുകയാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ സിപിഐഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ പ്രസക്തമാവുന്നത്. പാര്‍ട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുകയാണ്’, ദേശാഭിമാനി വിമര്‍ശിച്ചു.’ഒരു സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ എതിരെ ഉയര്‍ന്ന ആരോപണങ്ങളെപറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകള്‍ നടത്തുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ നാടകങ്ങള്‍ ജനം തിരിച്ചറിയും. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട’, എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

‘അന്വേഷണ ഏജന്‍സികള്‍ ആരോപണം ഉന്നയിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല. എഫ്‌ഐആറില്‍ പേര് വരുന്നതുകൊണ്ടും റെയ്ഡ് നടക്കുന്നതുകൊണ്ടും മാധ്യമങ്ങളില്‍ വരുന്നതുകൊണ്ടും കുറ്റം തെളിയുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. മദ്യനയക്കേസിലുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത പലതവണ കോടതികളില്‍ തകര്‍ന്നടിഞ്ഞതാണ്’ എന്നും ദേശാഭിമാനി കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...