കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മാധ്യമങ്ങളിലെ വാർത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പറവൂരില്‍ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സർക്കാർ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്. ക്ഷേമ പെൻഷനുകള്‍ നേരത്തെ തന്നെ വിതരണം ചെയ്യും.മെസ്സി വിവാദത്തില്‍ റിപ്പോർട്ടിന്റെ കാര്യത്തില്‍ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീണക്കെതിരെയുള്ള ഇഡി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, വിഷയത്തില്‍ ഉള്‍പ്പെട്ടവർ തന്നെ അതിന് മറുപടി നല്‍കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലേ.ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതില്‍ അനൗചിത്യമാണെന്നും അതുമായി ബന്ധപ്പെട്ട ആളുകള്‍ പ്രതികരിക്കട്ടെയെന്നും സതീശൻ പറഞ്ഞു. പ്രതികരിക്കേണ്ട ഇടതുപക്ഷം പറയുന്നതിലും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്.അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സതീശൻ വ്യക്തമാക്കി.പുനർജനി കേസില്‍, മുൻ സർക്കാരാണ് തനിക്ക് ക്ലീൻ ചിറ്റ് നല്‍കിയത്. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു.അവർ അന്വേഷിച്ച്‌ ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച്‌ പ്രചരണം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റൻപതോളം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...