രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു.പാകിസ്താനിൽ നിന്നും അഫ്ഗാനിസ്‌താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പോലീസ് പദ്ധതി തയ്യാറാക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. ലഹരിക്കെതിരെ കേരള പോലീസ് വൻ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥർ സ്നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചു.

Leave a Reply

spot_img

Related articles

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...

ലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ.സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി.എന്നാല്‍, ആദ്യ...

വരവൂരിൽ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

തൃശ്ശൂർ വരവൂരിൽ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.അന്വേഷിച്ച് അടിയന്തര...

ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ...