ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയിൽ


ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി
നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന
കോമഡി-ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാനിദ്ധ്യത്തിൽ
പാലാ സെന്റ് മേരീസ് പള്ളിയിൽ വെച്ച്
പൂജാ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
ധർമജൻ ബോൾഗാട്ടി,
അസീസ് നെടുമങ്ങാട്,
വിനീത് തട്ടിൽ,പ്രമോദ് വെള്ളിനാട്,നവാസ് വള്ളികുന്ന്,ടി ജി രവി, ജാഫർ ഇടുക്കി,
കാക്കമുട്ട ശശി,
അഞ്ജു കുര്യൻ,മരിയ വിൻസെന്റ്,നീന കുറുപ്പ്,തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ
“എൻ”(N) മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാർഥ് നിർവ്വഹിക്കുന്നു.


ജിസ് ജോയ്, ഡോക്ടർ മിനി അലാനി,ആദിഷ് കൃഷ്ണ എന്നിവർ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്ക് സംഗീതം പകരുന്നു.
ഹരിശങ്കർ, ശക്തി ശ്രീഗോപാൽ,ഗൗരി ലക്ഷ്മി എന്നിവരാണ് ഗായകർ.എഡിറ്റർ-ഡോൺ മാക്സ്.
പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി,കല-മഹേഷ്, കോസ്റ്റ്യൂംസ്-അരവിന്ദ് എ ആർ, മേക്കപ്പ്- നരസിംഹസ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എൽസൺ ഉനൈസ്,സ്റ്റിൽസ്-റിഷാജ്, കൊറിയോഗ്രാഫി- റിഷ്ദാൻ, ആക്ഷൻ- പിസി സ്റ്റണ്ട്സ്,
പരസ്യകല-അനന്തു എസ് കുമാർ, ഫിനാൻസ് കൺട്രോളർ -ജോസഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...