സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍

ജനുവരി 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആസ്റ്റര്‍ മെഡിസിറ്റി അധികൃതർ പറഞ്ഞു. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...