അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണം; കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച.ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽഉച്ചയ്ക്ക് 3ന് സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉത്ഘാടനം നിർവ്വഹിക്കും.സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്നതും ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സ്‌സൺ ലൗലി ജോർജ്ജ് പടികര മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കും, വാഹനാപകടത്തില്‍പ്പെട്ട് ശയ്യാവലംബരായവര്‍ക്കും, മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അംഗ സമാശ്വാസ നിധി.

ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം അംഗ സമാശ്വാസ നിധിപദ്ധതി അനുസരിച്ച് കോട്ടയം ജില്ലയിൽ അഞ്ചുഘട്ടങ്ങളിലായി 4,067 അപേക്ഷകർക്ക് 8,53,85,000/- (എട്ട് കോടി അൻപത്തിമൂന്ന് ലക്ഷത്തി എൺപത്തി അയ്യായിരം )രൂപയാണ് വിതരണം ചെയ്തത്. അംഗ സമാശ്വാസ നിധിയുടെ ആറാം ഗഡുവായി കോട്ടയം ജില്ലയിൽ ഇത്തവണ 405 ഗുണഭോക്താക്കൾക്കായി 78 സംഘങ്ങളിലൂടെ 91,30,000/-( തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി മൂപ്പതിനായിരം) രുപയാണ് ധനസഹായമായി വിതരണം ചെയ്യുന്നത്.

ചടങ്ങിൽ കെ. എൻ. വേണുഗോപാൽ (വൈസ് പ്രസിഡന്റ് DCH കോട്ടയം), അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ കാഞ്ഞിരപ്പള്ളി), ജോൺസൺ പുളിക്കീൽ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ മീനച്ചിൽ), പി. ഹരിദാസ് (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ വൈക്കം), അഡ്വ. ബെജു കെ. ചെറിയാൻ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ ചങ്ങനാശ്ശേരി), ഇ. എസ്. ബിജു (ഡയറക്ടർ, കോട്ടയം സഹകരണ അർബൻ ബാങ്ക്), ജയമ്മ പോള്‍ (സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, കോട്ടയം), പി.വി.പ്രദീപ് (പ്രസിഡന്റ്, പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക്), ബിജു ജോസഫ് കൂമ്പിക്കന്‍ (പ്രസിഡന്റ്, ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ജോറോയി പൊന്നാറ്റിന്‍ (പ്രസിഡന്റ്, അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്) എന്നിവർ ആശംസകൾ അർപ്പിക്കും യോഗത്തിൽ ജോയിന്റ് രജിസ്ട്രാർ (ജനറൽ,കോട്ടയം) കെ വി സുധീർ സ്വാഗതവും, സജിനികുമാരി എ.കെ. [അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്)], കോട്ടയം നന്ദിയും പറയും.

Leave a Reply

spot_img

Related articles

മീനമാസ പൂജകൾക്കായി മാർച്ച് 14 നും ഉത്സവത്തിനായി മാർച്ച് 22 നും ശബരിമല നട തുറക്കും; ആറാട്ട് ഏപ്രിൽ ഒന്നിന്

മീന മാസ പൂജകൾക്കായി മാർച്ച് 14 വൈകിട്ട് അഞ്ചുമ ണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്...

കോഴിക്കോട്-മലപ്പുറം റോഡിൽ വാഹനാപകടം; മൂന്നു പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം.സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന...

വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി

വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതിയുടെ ആണീ തീരുമാനം.അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ബോർഡ് മെമ്പർമാരേയും അയോഗ്യരാക്കിയിട്ടുണ്ട്.എസ് എന്‍ ഡി...

എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന

ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന.സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടി പാര്‍ട്ടി നോട്ടീസ്...