ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന

ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത
വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐ (എം) ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് വി എ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകും.
സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കും.

Leave a Reply

spot_img

Related articles

ആം ആദ്മി പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ ബിജെപിയില്‍ ലയിച്ച നടപടി രാജ്യസഭാ അധ്യക്ഷന്‍ അംഗീകരിച്ചു

ആം ആദ്മി പാര്‍ട്ടിയിലെ (എഎപി) ഏഴ് എംപിമാര്‍ ബിജെപിയില്‍ ലയിച്ച നടപടി രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ അംഗീകരിച്ചു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ...

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഏപ്രില്‍ 29-നാണ് അവസാന...

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...