മീനമാസ പൂജകൾക്കായി മാർച്ച് 14 നും ഉത്സവത്തിനായി മാർച്ച് 22 നും ശബരിമല നട തുറക്കും; ആറാട്ട് ഏപ്രിൽ ഒന്നിന്

മീന മാസ പൂജകൾക്കായി മാർച്ച് 14 വൈകിട്ട് അഞ്ചുമ ണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക.മീന മാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീന മാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാർച്ച് 23 ന് പകൽ 11.30 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 24 മുതൽ മാർച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും.മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും.

ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...