വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ എംസി റോഡില്‍ കൊട്ടാരക്കര കമ്പംകോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസില്‍ ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്ക് ആയൂർ കമ്ബങ്കോട് ആണ് അപകടമുണ്ടായത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്ബോള്‍ ആയിരുന്നു അപകടം.കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരുക്ക്.പരുക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കള്‍: അഞ്ജലീന, വീനസ്.