അവധിക്കായി നാട്ടിലേക്ക് വരികയായിരുന്ന ഡോക്ടർ വാഹനാപകടത്തില്‍ മരിച്ചു

വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ എംസി റോഡില്‍ കൊട്ടാരക്കര കമ്പംകോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസില്‍ ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്ക് ആയൂർ കമ്ബങ്കോട് ആണ് അപകടമുണ്ടായത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്ബോള്‍ ആയിരുന്നു അപകടം.കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരുക്ക്.പരുക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കള്‍: അ‍‍‍‍‍‍‍ഞ്ജലീന, വീനസ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...