ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.
വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.
എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയിൽ പ്രതി സന്ദീപ് നേരത്തേ നൽകിയ വിടുതല്‍ ഹര്‍ജിയും തള്ളിയിരുന്നു.
വിചാരണയ്ക്കുള്ള സ്റ്റേയും കോടതി നീക്കിയിരുന്നു.