ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ട സംഭവം; പ്രതികരണവുമായി കളക്ടർ

വയനാട്ടിലെ വിവിധ മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ട സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടർ ഡി.ആര്‍.മേഘശ്രീ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം വയനാടിന് പുറമേ കോഴിക്കോട്ടെ കൂടരഞ്ഞി, മുക്കം മേഖലകളിലും സമാനരീതിയില്‍ മുഴക്കം കേട്ടിരുന്നു. വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്‍റര്‍ സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച്‌ വരികയാണെന്നും സീസ്‌മോളജി സെന്‍റര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷ; ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം...

പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്‌

ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'Integrated Fishery Resource Management in Inland Aquatic Ecosystems (2026-27)'...

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-39,300-83,000) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും...

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ,...