എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു

എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.എബിവിപി 2026 -27 വർഷത്തെ കേരള സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും തിരഞ്ഞെടുത്തു. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു.വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ മുട്ടിൽ WMO കോളേജിൽ നിന്നും BCA ബിരുദം പൂർത്തിയാക്കി.ഗവ. ലോ കോളേജിൽ നിയമ പഠനം പൂർത്തിയാക്കി. 2015 മുതൽ എബിവിപി പരിചയം. 2019 മുതൽ പൂർണസമയ പ്രവർത്തകൻ. നഗർ പ്രസിഡൻ്റ, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ABVP ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...