ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് നീക്കം.

പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്.

ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ചേരും.

പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസിമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്.

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്ലോട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും ഒരുക്കും.

അതേസമയം, ഇന്നും ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് മുന്നില്‍ സംയുക്ത സമര സമിതി പ്രതിഷേധിക്കും. ഇതോടെ ഇന്നും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....