ഇടുക്കിയിൽ ഒരു വർഷം ശരാശരി നാൽപതിലധികം പേരാണ് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. പടുതാക്കുളങ്ങൾ, പുഴകൾ, ഡാമുകൾ എന്നിവയിൽ അകപെട്ടാണ് കൂടുതൽ അപകടങ്ങളും സംഭവിയ്ക്കുന്നത്. ഈ വർഷം ഇതുവരെ 3 പേർ മുങ്ങി മരിച്ചു. തിങ്കളാഴ്ച രാജകുമാരി പഞ്ചായത്തംഗം ജെയ്‌സൺ വർഗീസ്, സുഹൃത്ത് മോളോക്കുടിയിൽ ബിജു എന്നിവർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചതാണ് അപകടങ്ങളിൽ അവസാനത്തേത്.ഒരാഴ്ച മുൻപ് കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ കൊരങ്ങാട്ടി സ്വദേശി രാജേന്ദ്രൻ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21ന് മുട്ടത്ത് 2 എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.