ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് ഹരിമരുന്ന് കടത്ത് കേസ്; യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 88 ഗ്രാം മെത്താഫെറ്റമിൻ (Methamphetamine) പിടിച്ചെടുത്തു.

നേരത്തെ ഒക്ടോബർ 7-ന് 88 ഗ്രാം മെത്താഫെറ്റമിനുമായി വയനാട് സ്വദേശിയായ ജോബിൻ ജോസ് പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കൾ സൂക്ഷിച്ച ശേഷം ഇടപാടുകാർക്ക് എത്തിച്ചുനൽകുകയായിരുന്നു ജോബിൻ ജോസിന്റെ പതിവ്.

ഒന്നാം പ്രതിയായ ജോബിൻ ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ ലഹരിക്കടത്ത് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബോവ്സ് വർഗീസും വിന്ധ്യയും പിടിയിലായത്.

ബെംഗളൂരുവിൽ പോയി ലഹരിമരുന്ന് വാങ്ങുന്നതും, അത് കേരളത്തിലേക്ക് കടത്തുന്നതും, തുടർന്ന് കൊച്ചിയിൽവെച്ച് ഇടപാടുകാർക്ക് വിതരണം ചെയ്യുന്നതും ഇവരെല്ലാവരും ചേർന്നായിരുന്നു. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവർ വലയിലായത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...