വാടക വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

ഇടുക്കി പൂപ്പാറയിൽ കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹാഷിഷ് ഓയിലും വാടക വീടിനുള്ളിൽ നിന്ന് എംഡിഎംഎയും എക്സൈസ് നർകോട്ടിക് വിഭാഗം പിടികൂടി.

പൂപ്പാറ ചെമ്പാലയിൽ എറണാകുളം സ്വദേശികളായ യുവാക്കൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

14 ചെറിയ കുപ്പികളിലായി നിറച്ച 40 ഗ്രാം ഹാഷിഷ് ഓയിൽ വീടിനു മുൻപിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു.

മൊബൈൽ ചാർജറിലും വീടിന്റെ വയറിങ്ങിന് ഉള്ളിലും ഒളിപ്പിച്ച നിലയിഷൽ 10 ഗ്രാം എംഡിഎംഎയും കണ്ടെത്തി.

സംഭവത്തിൽ എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ, പുതിയ നികത്തിൽ അജിത്, തിട്ടെതറയിൽ ആഷിഷ്, കരോത്ത് അഖിൽ, കല്ലുമട്ടത്തിൽ ആഷിഷ് എന്നിവരാണ് പിടിയിലായത്.

നാല് ദിവസം മുൻപാണ് ആട് ഫാം തുടങ്ങുന്നതിനെന്ന പേരിലാണ് ഇവർ വീട് വാടകയ്ക്ക് എടുത്തെന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

spot_img

Related articles

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ...

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...