വളരെ വേഗത്തിലും അതേപോലെ സാവധാനത്തിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ.
എന്നാൽ, ഏത് രീതിയിലാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവർത്തന രീതിയും തമ്മിൽ ബന്ധമുണ്ടെന്നും ഇവർ പറയുന്നുണ്ട്.
വിശദമായി താഴെ കൊടുത്തിരിക്കുന്നു.
പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ?
സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ അവരുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളവരാണ്.
ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് ഗവേഷകർ പറയുന്നത്.
വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ആളാണോ?
ഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്ന് ഗവേഷകർ പറയുന്നു.
ഇവരിൽ ക്ഷമ കുറവാണ്.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി മികച്ച മൾട്ടി ടാസ്‌ക്കർമാരാണ്.