കരുവന്നൂർ തട്ടിപ്പ്; സിപിഎമ്മിന്റെ 77.63 ലക്ഷത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎമ്മിനും കിട്ടിയെന്ന് ഇഡി.എട്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പൊറത്തിശേരി ലോക്കല്‍ കമ്മറ്റി ഓഫീസിന് വേണ്ടി വാങ്ങിയ വസ്തുവും മരവിപ്പിച്ചു; ആകെ കണ്ടു കെട്ടിയത് പാര്‍ട്ടിയുടെ 77.63ലക്ഷത്തിന്റെ സ്വത്ത്; വായ്പ എടുത്ത 9 പേരുടെ വസ്തുക്കളും മരവിപ്പിച്ചു

സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കണ്ടുകെട്ടിയതില്‍ പാർട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും.

സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന്റെ പേരിലുള്ള സ്വത്തുക്കളും അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എം എം വർഗീസ് ഇ‍ഡി കേസില്‍ പ്രതിയാകും.

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തില്‍ പേരുള്‍പ്പെടുത്തും.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...