മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇ.ഡി അന്വേഷണം

ചിന്നക്കനാലിൽ റിസോർട്ട് നിർമാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇ.ഡി അന്വേഷണം.സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിനു പുറമെയാണ് കേസിൽ ഇ.ഡിയും അന്വേഷണം തുടങ്ങിയത്.ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുക. ഇതിനായി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽനിന്ന് ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഉടൻ മാത്യു കുഴൽനാടന് കൈമാറും.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപ കവർന്ന കേസ്; പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മാവേലിക്കര നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ്...

മാസപ്പടി കേസില്‍ പൊലീസിന് ഇ ഡി റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് റെഡ് ബുക്ക് അടക്കം നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന.ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം...

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...