മാസപ്പടി കേസില്‍ സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി നോട്ടീസ്.
തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, മാസപ്പടി വിവാദത്തില്‍ സിഎംആർഎല്‍ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുമ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. എസ്‌എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് ഏറ്റെടുത്തത്. എസ്‌എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസില്‍ ഇ ഡി അന്വേഷണവും ആരംഭിച്ചത്.