‘കൂൾ’ വൈബിൽ വിദ്യാഭ്യാസമന്ത്രി

കേരള സ്കൂൾ കലോത്സവ നഗരി മത്സര ചൂടിൽ തിളക്കുമ്പോൾ തിരക്കുകൾക്കിടയിലെ ‘കൂൾ’ സാന്നിധ്യമാകുകയാണ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വേദികളിലൂടെയും മത്സരങ്ങളിലൂടെയും കുട്ടികളുടെ ആവേശത്തിലൂടെയും ഇറങ്ങി അവരോടൊപ്പം സഞ്ചരിക്കുന്ന മന്ത്രിയെ കാണുമ്പോൾ തന്നെ മനസിലാകും—ഇത് വെറും ഔദ്യോഗിക സന്ദർശനം മാത്രമല്ലെന്ന്. കലോത്സവത്തിന്റെ ഹൃദയസ്പന്ദനത്തോടൊപ്പം ഉത്തരവാദിത്വത്തോടെയുള്ള പങ്കാളിത്തം ഉപ്പുവരുത്തുകയാണ് അദ്ദേഹം. ന്യൂ ജനറേഷൻ കുട്ടികളോടൊപ്പം എത്തിയപ്പോൾ അവരുടെ വൈബിനൊപ്പം സഞ്ചരിച്ചതാണ് മന്ത്രിയും.നിമിഷ നേരം കൊണ്ട് മന്ത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ‘പൂക്കി
വൈബ്’ ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.എല്ലാം സമയബന്ധിതമായും കൃത്യമായും മുന്നേറുന്നതിന്റെ സംതൃപ്തിയാണ് ഈ ‘കൂൾ’ മുഖഭാവത്തിന് പിന്നിലെന്ന് മന്ത്രി തന്നെ തുറന്നുപറയുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ, നൂറുകണക്കിന് വേദികൾ, കൃത്യമായ ക്രമീകരണങ്ങൾ—ഇവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴും യാതൊരു ആശങ്കയുമില്ലാതെ, കലോത്സവത്തെ ആസ്വദിക്കുന്ന മന്ത്രിയുടെ സമീപനം ഏറെ ശ്രദ്ധേയമാണ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...