‘പൊന്ന്യത്തങ്കം’ മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു

തലശ്ശേരിയിൽ വടക്കൻ പെരുമയുടെ ചരിത്രമുറങ്ങുന്ന പൊന്ന്യം ഏഴരക്കണ്ടത്ത് കതിരൂർ പഞ്ചായത്ത്, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ വര്‍ഷംതോറും നടത്തിവരുന്ന പൊന്ന്യത്തങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ഉന്നതതലയോഗം ചേര്‍ന്നു.ഫെബ്രുവരി 16 മുതല്‍ 22 വരെ നിശ്ചയിച്ച പൊന്ന്യത്തങ്കം വിപുലമായി നടത്തുന്നതിനായുള്ള പ്രൊപ്പോസല്‍ ഫോക്ക്‌ലോര്‍ അക്കാദമി അടിയന്തരമായി സമർപ്പിക്കും.അധികത്തുക റീഅപ്രോപ്രിയേഷൻ മുഖേന സാംസ്കാരിക വകുപ്പ് കണ്ടെത്തും.നടപടികൾ വേഗത്തിലാക്കുന്നതിന് ധനകാര്യ വകുപ്പിൻ്റെ ഇടപെടലുണ്ടാകും.വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദർശനങ്ങൾക്ക് പുറമെ മറ്റ് കലാപരിപാടികളും ഏഴരകണ്ടം വയലിൽ ഈ ദിവസങ്ങളിൽ അരങ്ങേറും.സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ IAS നു നൽകിക്കൊണ്ട് പൊന്ന്യത്തങ്കത്തിന്റെ ലോഗോ ബഹു സ്പീക്കർ പ്രകാശനം ചെയ്തു.ധനകാര്യ വകുപ്പു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഭിലാഷ്, സാംസ്കാരിക വകുപ്പുമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എം.പി. ഉമാകൃഷ്ണൻ, സാംസ്കാരിക വകുപ്പ് ജോയിൻ്റ് സെക്രട്ടറി രജനി, ഫിനാൻസ് ഓഫീസർ പ്രവീൺ, ഫോക്‌ലോര്‍ അക്കാദമി പ്രതിനിധി നിയാസ്, കതിരൂര്‍ പഞ്ചായത്തംഗം സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പി.എസ്. മാരായ എം. കുഞ്ഞുമോൻ, അര്‍ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....