തെലങ്കാനയില്‍ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് കുറഞ്ഞത് എട്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ശ്രീശൈലം അണക്കെട്ടിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്താണ് ചോർച്ച നന്നാക്കാൻ പോയ ചില തൊഴിലാളികളാണ് അകപ്പെട്ടു കിടക്കുന്നത്.അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാഗർകുർനൂള്‍ ജില്ലയിലെ ശ്രീശൈലം കനാലിൻ്റെ നിർമ്മാണത്തിലിരിക്കുന്ന അമ്രാബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.ജലസേചന മന്ത്രി എൻ ഉത്തം കുമാറും അദ്ദേഹത്തിന്റെ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.