ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാം

എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക്  കാർഡുകൾ) ഇ കെ വൈ സി അപ്‌ഡേഷൻ 18ന് ആരംഭിക്കും. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം,  ആലപ്പുഴ,  പത്തനംതിട്ട,  കോട്ടയം,  ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ  ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം. ഗുണഭോക്താക്കൾക്ക് റേഷൻ  കാർഡ്, ആധാർ കാർഡ് എന്നിവ  സഹിതം റേഷൻ കടകളിൽ  നേരിട്ടെത്തി അപ്ഡേഷൻ നടത്താം. മുൻപ് അപ്‌ഡേഷൻ ചെയ്തവരും ആഗസ്റ്റിൽ റേഷൻ  വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്‌ഡേഷൻ നടത്തേണ്ടതില്ല.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...