വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കഞ്ഞിക്കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം കഞ്ഞിക്കുഴി മാവിൻചുവടിന് സമീപമുള്ള മാഞ്ഞൂരാൻ കെട്ടിടത്തിന്റെ താമസിച്ച് വന്നിരുന്ന മുട്ടമ്പലം മുതിരക്കാലായിൽ വീട്ടിൽ എം കെ ജോർജ് ആണ് മരിച്ചത്. മൃതശരീരത്തിന് 3 ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. സ്റ്റുഡിയോ നടത്തി വരുകയായിരുന്ന ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം.കോട്ടയം ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

