ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.രാവിലെ സമീപ വാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് നിന്നും ഒരു കോടാലിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡ് അരുകിലാണ് മൃതദേഹം കണ്ടത്.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....