വയോധികയെ കബളിപ്പിച്ച്‌ പണം തട്ടി; മൂന്നു പേർ അറസ്റ്റില്‍

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റില്‍.

തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ആർ.മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടില്‍ താമസിക്കാൻ എത്തിയിരുന്നു. വയോധികയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.4 ലക്ഷം രൂപ ഇവരുടെ തമിഴ്നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം വയോധിക ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ പരിശോധനയില്‍ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മൂവരെയും പിടികൂടുകയായിരുന്നു.

എസ്.എച്ച്‌.ഒ ടി. ദിലീഷ്, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, എം.ജി. ബിജു, കെ.ജി. മനോജ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒ കിരണ്‍ എസ്. കർത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...