വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

പൊന്നാനിയില്‍ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. 2020-ല്‍ ഇവരുടെ മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്‍ബിഐ ബ്രാഞ്ചില്‍ നിന്ന് 25 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇത് മുടങ്ങിയതിനെ തുടർന്നായിരുന്നു വീട് ജപ്തി ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ജപ്തി നടപടിക്ക് പിന്നാലെ മാമി തൊട്ടടുത്തുള്ള മറ്റൊരു മകന്‍റെ വീട്ടിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം.ആലി അഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു. മരിച്ച മാമിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയം വെച്ചാണ് ഇയാള്‍ ലോണെടുത്തിരുന്നത്.എന്നാല്‍ കുറച്ച്‌ വര്‍ഷങ്ങളായി ഇയാളെക്കുറിച്ച്‌ വിവരമൊന്നുമില്ല. 42 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...